2009, ഫെബ്രുവരി 7, ശനിയാഴ്‌ച

ഗ്രാമ ഭങ്ങി

കാറ്റിന്റെ കുളിരെന്നേ കുറഞ്ഞുപോയീ
നിലാവിന്റെ നിറമെല്ലാം പോലിഞ്ഞുപോയീ
മഴവില്ലുകള്‍ പണ്ടേ മാഞ്ഞുപോയീ
എന്റെ ഗ്രാമ ഭങ്ങികള്‍ കളവുപോയീ


പുഴവറ്റിവരണ്ടു മെലിഞ്ഞിരിക്കുന്നു
നിനമൂറ്റിയവരവളെ കൊന്നിരിക്കുന്നു
നീരിനായ്‌ പിന്നെയവര്‍ തമ്മിലടിക്കുന്നു
ചുവന്ന കണ്ണിരുമായി മേഘങ്ങള്‍ കരയുന്നു


സൗധങ്ങളൊത്തിരി പൊക്കിപ്പണിതവര്‍
മണ്ണിനെപ്പാടേ മറന്നുപോയീ
പച്ച പുതച്ചിരുന്നോരെന്‍് ഗ്രാമ ഭങ്ങി

നരച്ച നിറങ്ങളില്‍ വിയര്‍ത്തു വിങ്ങി



രാവിനെപ്പിളര്‍ന്നു പകലാക്കാനായവര്‍്

ദീപങ്ങള്‍ കമ്പില്‍ കൊരുത്തു തൂക്കി

ആയിരം വര്ണണങ്ങള്‍ വാരിച്ചുറ്റിയവര്‍
മാറുകള്‍ മറക്കാനെന്തോ മറന്നു പോയി


കളവിന്റെ കറുപ്പോഴിച്ചവരിന്നു

നേരിന്റെ വഴികളെല്ലാമടച്ചിരിക്കുന്നു
നഗരമെന്നാണീതിന്‍്പേരെന്നു

നരകമിതില്‍് പിന്നെയും ഭേതമെന്ന്

















1 അഭിപ്രായം: